KOLLAD | A Captivating Land


Kerala’s towns are far removed from big-city concrete jungles, and the dividing line between urban and rural is fine indeed, with green avenues and placid backwaters gracing the busiest cites, and tarred roads and public schools evident in smallest villages.

Palm-fringed river side, endless paddy fields, rolling hills, back waters that snake past tiled-roof house and spotless village roads: Kollad is a land of unmatched beauty. Malayali society is unique, boasting a highly literate population, a sex ratio favoring women, matriarchal sub-societies and a people unfettered by the divisions of case and creed. Diverse religions live here in peaceful amicability, each enriching the state with its customs and practices. Add vibrant arts and colorful festivals, ancient shrines and delectable cuisine, and Kollad is a must stop destination.

Sunday, November 15, 2009

Organic farms at Kollad Village, Kottayam

നമ്മുടെ വീട്ടിലെ നമ്മുടെ സ്വന്തം അടുക്കള തോട്ടം..


സാംസ്കാരിക പെരുമയുടെ നാടാണ് കേരളം.കാര്‍ഷിക സമൃദ്ധിയായിരുന്നു ഈ നാടിന്‍റെ മുഖമുദ്ര.നമ്മുടെ തൊടികളില്‍ നാനാതരം വിളകള്‍ തഴച്ചുവളര്‍ന്നിരുന്നു.അന്നന്നത്തെ വിഭവങ്ങള്‍ക്ക് മാത്രമല്ല,സദ്യവട്ടം ഒരുക്കാന്‍ വരെ തൊടികള്‍ ആയിരുന്നു നമ്മുടെ ആശ്രയം.എന്നാല്‍ കാലക്രമേണ മലയാളികളുടെ സ്വാശ്രയ ശീലം അപ്രത്യക്ഷമായി.എന്തിനും ഏതിനും വിപണിയെ ആശ്രയിക്കുന്നവര്‍ ആയി തീര്‍ന്നു നാം.അനുദിനം കുതിച്ചുയരുന്ന പച്ചക്കറി വിലയെ നിയന്ത്രിക്കാന്‍ നമുക്കും ഒരുമിക്കാം..നമ്മുടെ വീടിലും ഒരു കുഞ്ഞു അടുക്കള തോട്ടം ഉണ്ടാക്കാം..

മനുഷ്യസമൂഹത്തോളം തന്നെ ചരിത്രം അവകാശപ്പെടാവുന്ന ഒരു പ്രവൃത്തിയാണ് കൃഷി. നമ്മുടെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമായിവ ർത്തിക്കുന്ന ഒന്നാണ് ഭക്ഷണം എന്നതിനാല്‍ തന്നെ, കാര്‍ഷിക വൃത്തിയെ മാറ്റി നിര്‍ത്തി മനുഷ്യനു ജീവിതവുമില്ല. നമ്മുടെ പിൻതലമുറ ഉണ്ടായിരുന്ന മനശാന്തിക്കും ആരോഗ്യത്തിനും സൌമ്യതക്കും മറ്റൊരു ഉദാഹരണത്തിന്റെ ആവശ്യമുണ്ടോ?കൃഷിയും,പൂന്തോട്ടസംരക്ഷണവും, പ്രകൃതിയോട് ഇഴുകിച്ചേർന്നുല്ല സംരംഭങ്ങൾ  അത്യാവശ്യം എന്ന് പറയുന്നു. പച്ചക്കറി തോട്ടങ്ങൾ നട്ടു വളർത്തുന്നതും, നനക്കുന്നതും, മനസ്സിനു നല്ല സന്തോഷം തരും എന്നെത്  പലരും സ്വന്തം അനുഭവങ്ങളായി പറയുന്നു.വീടിനുചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവർക്ക് ഒന്ന് മനസ്സുവെച്ചാൽ നല്ല പച്ചക്കറിത്തോട്ടം നിർമിക്കാം. കുറഞ്ഞത് ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീർഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ,നാരകം പോലുള്ള വിളകൾക്ക് വീട്ടു വളപ്പിൽ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലിൽ വളരാൻ കഴിയുന്ന ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ് എന്നിവയും കൃഷി ചെയ്യാം.ഇവക്കിടയിൽ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകൾ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും. ചീര, വെള്ളരി, പാവൽ, പയർ, വെണ്ട, മത്തൻ, പടവലം എന്നിവക്കെല്ലാം നല്ല വെയിൽ വേണം. അധികം വെയിൽ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കു പോലും  സ്വന്തം ബാൽക്കണികളിലും ജനപ്പടികളിലും മറ്റും  ചെറിയ ചെടിച്ചട്ടികളിൽ, മുളകും, പുതിനയും മല്ലിയിലയും , പലതരം  ഹെർബൽ ചെടികളും വളത്താം.  ഇതിനാണ് പഴമക്കാർ പറയുന്നത്, “ വേണമെങ്കിൽ ചക്ക വേരിലും കായിക്കും എന്ന്.

മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം

ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്യുകയാണെങ്കിൽ ജൈവപച്ചക്കറി കൃഷിഭൂമിയില്ലാത്തവർക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീൻ/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും, ഒഴിഞ്ഞ പ്ലാസ്റ്റിക്കിന്റെ വെള്ളം കുപ്പികളിലും, പെപ്സി, 7 അപ്പ് എന്നിവയുടെ കാനുകളിലും കൃഷി ചെയ്യാവുന്നതാണ്. പദ്ധതികൾക്കാവശ്യമായ പച്ചക്കറി വിത്തുകൾ നാട്ടിൽ കൃഷിഭവനിൽ നിന്നും, നേഴ്സറികളിൽ നിന്നും കിട്ടുന്നതാണ്.  ഇന്ന് പ്രതീക്ഷക്ക് വിപരീതമായി പച്ചക്കറി കൃഷി, വീടുകളിൽ നിന്നും മാറി സ്കൂളുകളിലും, ഓഫ്ഫീസ്സ് റ്റെറുസ്സുകളിലും, പോലീസ് സ്റ്റേഷനുകളിൽ പോലും പച്ചക്കറി കൃഷി സുലഭമായ ഒരു  സംരംഭമായിത്തീർന്നിരിക്കുന്നു. അടുക്കളത്തോട്ടങ്ങൾ ഇന്ന് ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. മികച്ച ഫലവും സമയംപോകാൻ ഉത്തമമാർഗവും നൽകുന്നതിനാൽ വീട്ടമ്മമാരാണ് കൂടുതലും അടുക്കളത്തോട്ടങ്ങളിലേക്ക് ശ്രദ്ധിക്കുന്നത്. വിവിധങ്ങളായ പഴവർഗങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇന്ന് പലരുടെയും അടുക്കളത്തോട്ടങ്ങളെ കീഴടക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ അടുക്കളവാതിലിനു ചേർന്നു തന്നെയായിരിക്കണമെന്നില്ല അടുക്കളത്തോട്ടങ്ങൾ. അടുക്കളയുടെ പിന്മുപറ്റത്തോ അടുക്കളഭിത്തിയോടു ചേർന്നുള്ള എവിടെയെങ്കിലോ ആയാൽ മതി. അടുക്കളത്തോട്ടങ്ങൾ നിർമ്മിക്കാനുദ്ദേശിക്കുന്നവർക്ക് നിരവധി പൊടിക്കൈകൾ ഉണ്ട്. നിങ്ങൾക്ക് കിഴങ്ങ്, മുളക്, ഉള്ളി, ഇലക്കറികൾ, നാരങ്ങ എന്നു വേണ്ട എന്തും പരീക്ഷിക്കാം. കാലാവസ്ഥ, മണ്ണിനം, താല്പര്യ് എന്നിവയെ അടിസ്ഥാനമാക്കി അടുക്കളത്തോട്ടങ്ങളി‍ൽ പരീക്ഷിക്കാവുന്ന അനവധി സസ്യങ്ങളുണ്ട്. തുടക്കത്തിലേ നിങ്ങളുടെ സഹായത്തിനുതകുന്ന ചില പൊടിക്കൈകളാണ് താഴെ വിവരിക്കുന്നത്. തോട്ടം നിർമ്മിക്കാനും അനുയോജ്യമായവ തെരഞ്ഞെടുക്കാനും പരിപാലിക്കുന്നതിനും ഇവ നിങ്ങളെ സഹായിക്കും.

ഒരു  അടുക്കളത്തോട്ടം  എളുപ്പം  ഉണ്ടാക്കാം

1.സൂര്യപ്രകാശത്തിന്റെു ലഭ്യത –ആവശ്യത്തനു സൂര്യപ്രകാശം ലഭ്യമാകുന്ന പ്രദേശം തന്നെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഊ‍ർജ്ജസ്രോതസ്സായ സൂര്യപ്രകാശം സസ്യങ്ങളുടെ വള‍‍ർച്ചയെ ത്വരിതപ്പെടുത്തും. ദിവസവും അഞ്ചോളം നല്ലവണ്ണം സൂര്യപ്രകാശം കിട്ടത്തക്കവിധമായിരിക്കണം തോട്ടം. തണലുള്ള പ്രദേശങ്ങളിൽ സസ്യങ്ങൾ വളര്ത്താ തിരിക്കാൻ അതിനാൽ ശ്രദ്ധിക്കുക. 2. ജലലഭ്യത-നനവുള്ള മണ്ണുള്ളയിടങ്ങളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുക. ദിവസവും ഉണങ്ങുന്ന രീതിയിലു ആറോ മണിക്കൂറോള്ള മണ്ണായിരിക്കണം. ജലം വളരെ അധികമാവുന്നതും വളരെ ദുർലഭമാകുന്നതും സസ്യങ്ങൾക്ക് ഒരുപോലെ ഹാനികരമാണ്. 3.മണ്ണ് തയ്യാറാക്കുക –പച്ചക്കറിത്തോട്ടം നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ തോട്ടം അതിനനുസരിച്ച് തയ്യാറാക്കേണ്ടതുണ്ട്. പരുക്കൻ കല്ലുകളും മറ്റും മണ്ണിൽ നിന്ന് നീക്കം ചെയ്യണം. മണ്ണിനെ ഫലഭൂയിഷ്ഠമാക്കാൻ കമ്പോസ്റ്റുകൾ ചേർക്കുക. 4. ചെടികളുടെ തെരഞ്ഞെടുപ്പ് –ആദ്യം തന്നെ നടാനുദ്ദേശിക്കുന്ന ചെടികൾ ഏതൊക്കെയെന്ന് തീരുമാനിക്കണം. മണ്ണിന്റെ തരം, മണ്ണിന് അനുയോജ്യമാണോയെന്ന് നോക്കുക, കാലാവസ്ഥ, ചെടിക്ക് നിത്യവും ആവശ്യംവേണ്ട പരിചരണം എന്നിവയൊക്കെ പഠിച്ചിട്ടുവേണം ഈ തെരഞ്ഞെടുപ്പ്. 5.രൂപകല്പന –ഭംഗിയായ ഒരു രൂപകല്പന ഉണ്ടാക്കുക. ഏത് സസ്യം എവിടെ നടണമെന്ന് വ്യക്തമായി ഒരു രൂപരേഖ നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. ശരിയായ രീതിയിൽ രൂപകല്പചെയ്താൽ നിങ്ങളുടെ തോട്ടത്തിന് ഒരു അടുക്കും ചിട്ടയും കൈവരുമെന്നു മാത്രമല്ല ഇവയുടെ പരിപാലനം എളുപ്പമാക്കിത്തീർക്കുകയും ചെയ്യുന്നു. 6.പരിപാലനം-ആദ്യഘട്ടത്തിൽ നല്ല സംരക്ഷണം വേണ്ടതുണ്ട്. ഓരോ വിളക്കും വ്യത്യസ്തമായ ആവശ്യങ്ങളാണുണ്ടാവുക. അതിനനുസരിച്ച് പരിപാലിക്കുകയും ആവശ്യത്തിന് പോഷകങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുക. 7.നനയ്ക്കൽ-നിത്യവുമുള്ള നനയ്ക്കൽ അത്യാവശ്യമാണ്. വെള്ളം കുടിക്കാതെയുള്ള ഒരു ദിവസം നമുക്ക് എത്ര ബുദ്ധിമുട്ടാകുമോ അതുപോലെ തന്നെ സസ്യത്തെയും അത് ബാധിക്കും. 8.മാറ്റുക –കൃഷികളിൽ മാറ്റി മാറ്റിയുള്ള പരീക്ഷണങ്ങളും ഗുണം ചെയ്യും. കാലാവസ്ഥ മാറുന്നതിനനുസരിച്ച് സസ്യവും മാറ്റുക. ഇത് മണ്ണ ഫലഭൂയിഷ്ഠമായി നിലനില്ക്കാരനും വ്യത്യസ്തമായ പച്ചക്കറിയും പഴവർഗങ്ങളും പരീക്ഷിച്ചുനോക്കുന്നതിനും ഉപകാരപ്പെടും. മണ്ണിനടിയില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ ശക്തിയില്ലാത്ത വേരുകളാണ് വാഴക്കന്നുകൾക്കുള്ളതെന്നതിനാല്‍ ഇത് നനയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 9.തോട്ടം പരിപാലനം –ഒരിക്കൽ നിങ്ങൾ വിളനട്ടാൽ അത് നല്ലരീതിയിൽ പരിപാലിക്കാൻ ശ്രദ്ധിക്കുക. എല്ലാം വിളകൾക്കും ഒരു പ്രത്യേക വിളവെടുപ്പുകാലമുണ്ടാവും. ഈ സമയത്ത് വിളക്ക് ദോഷം വരാതെ നല്ല ശ്രദ്ധ കൊടുക്കുക. ഇതാണ് ഏറ്റവും പ്രധാനമായു ശ്രദ്ധിക്കേണ്ട വസ്തുത. 10.തുടർച്ചയായ പരിപാലനം-ആഴ്ചയിലൊരിക്കൽ നടത്തേണ്ട ഒരു പ്രവൃത്തിയല്ല ഇതെന്ന മനസ്സിലാക്കുക. തുടങ്ങിക്കഴിഞ്ഞാൽ ഇടവേളയില്ലാതെ അതിൽ ശ്രദ്ധിക്കുകയും ഒരു കുട്ടിയെ നോക്കുന്നതുപോലെ പരിപാലിക്കുകയും ചെയ്യുക.






































































































No comments:

Post a Comment