KOLLAD | A Captivating Land


Kerala’s towns are far removed from big-city concrete jungles, and the dividing line between urban and rural is fine indeed, with green avenues and placid backwaters gracing the busiest cites, and tarred roads and public schools evident in smallest villages.

Palm-fringed river side, endless paddy fields, rolling hills, back waters that snake past tiled-roof house and spotless village roads: Kollad is a land of unmatched beauty. Malayali society is unique, boasting a highly literate population, a sex ratio favoring women, matriarchal sub-societies and a people unfettered by the divisions of case and creed. Diverse religions live here in peaceful amicability, each enriching the state with its customs and practices. Add vibrant arts and colorful festivals, ancient shrines and delectable cuisine, and Kollad is a must stop destination.

Saturday, June 13, 2015

Crazy fishing at Parakkalkadavu Bridge, Kollad

  

കാലവര്‍ഷം എത്തും മുമ്പേ കൊല്ലട്ടെ  വിവിധ സ്ഥലങ്ങളില്‍ ഊത്ത പിടുത്തം എന്ന പേരില്‍ മീന്‍ പിടുത്തം സജീവമാകുന്നു. കനത്ത മഴയെ തുടര്‍ന്നാണ് ഊത്ത പിടുത്തം രാപകല്‍ വ്യത്യാസമില്ലാതെ നടക്കുന്നത്..!! തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ ഒഴുകി എത്തുന്ന മീന്‍ പിടിക്കാനായി നൂറുകണക്കിന് ആളുകളാണ് കൊടൂർ ആറ്റിലേക്ക് എത്തുന്നത്. രാത്രിയെന്നോ പകലെന്നോ ഇതിന് വ്യത്യാസമില്ല.പേര് ഊത്ത പിടുത്തം എന്നാണെങ്കിലും നല്ല വരാല്‍, കൂരി, മഞ്ഞക്കൂരി, പുല്ലന്‍, വാള മീനുകളൊക്കയാണ് കിട്ടുന്നത്. പിടിക്കുന്ന മീനുകള്‍ വാങ്ങാനും, മീന്‍ പിടുത്തം കാണാനും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.  ശുദ്ധജല മത്സ്യങ്ങള്‍ പ്രജനനത്തിനായി നടത്തുന്ന ദേശാന്തരഗമനം, അഥവാ ഊത്ത എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസം ഊത്തപിടുത്തം എന്ന പരിപാടിയിലൂടെ നമുക്ക് ഏറെ പരിചിതമാണ്. മുട്ടയിടുന്നതിനായി ദേശാന്തരഗമനം നടത്തുന്ന മീനുകള്‍ ഊത്തപിടുത്തത്തിന്റെ പേരില്‍ വ്യാപകമായി പിടിക്കപ്പെടുകയും മത്സ്യസമ്പത്തിന് വലിയ നാശം സംഭവിക്കുകയും ചെയ്യുന്നു.

പുതുവെള്ളത്തിലേക്ക് പ്രജനനം നടത്താൻ മത്സ്യങ്ങൾ കൂട്ടത്തോടെ നടത്തുന്ന ദേശാന്തരഗമനമാണ് ഊത്ത (ഫ്ലഡ്പ്ലെയിൻ ബ്രീഡിങ്ങ് റൺ). ഊത്തൽ, ഊത്തയിളക്കം, ഊത്തകയറ്റം എന്നിങ്ങനെയും അറിയപ്പെടുന്നു.

തെക്കുപടിഞ്ഞാറൻ കാലവർഷം (സൗത്ത്‌വെസ്റ്റ് മൺസൂൺ) ജൂൺ ആദ്യത്തോടെ കേരളത്തിലെത്തും. കേരളം അടക്കം പല പ്രദേശങ്ങളിലെയും നല്ലൊരു ശതമാനം മത്സ്യങ്ങൾക്കും പ്രജനനകാലം തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവാണ്. ശുദ്ധജലാശയ മത്സ്യങ്ങൾ കാലവർഷം കൊണ്ട് വെള്ളം കെട്ടുന്ന ഇടങ്ങളിലേക്ക്, വയലുകൾ, ചെറുതടാകങ്ങൾ, കൈത്തോടുകൾ, കൃത്രിമ കനാലുകൾ, ചതുപ്പുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് കൂട്ടത്തോടെ നദികളിൽ നിന്നും മറ്റും സഞ്ചരിച്ചു ചെന്ന് പ്രജനനം നടത്തി തിരിച്ചുപോകുന്നു. മൺസൂണിന്റെ ആദ്യ ആഴ്ചയിലാണിത് സംഭവിക്കുക.

ഊത്തകയറ്റത്തിന്റെ സമയത്ത് മീൻ പിടിക്കാൻ എളുപ്പവുമാണ്. പുതുവെള്ളത്തിലേക്കുള്ള മീനിന്റെ പാതകളിലെ തന്ത്രപരമായ ഇടങ്ങളിൽ ഇവയെ കൂട്ടത്തോടെ കിട്ടും എന്നതു തന്നെ കാരണം. ഇങ്ങനെ മീൻ പിടിക്കുന്നതിനെ ഊത്തപിടിത്തം എന്ന് വിളിക്കുന്നു. പ്രജനകാലത്ത് നടത്തുന്നതായതുകൊണ്ട് ഊത്തപിടുത്തം മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകുന്നുണ്ട്.

സുരക്ഷിതമായ പ്രജനനകേന്ദ്രങ്ങള്‍ തേടി പുഴകളില്‍ നിന്നും നെല്‍പാടങ്ങളിലേക്കും മറ്റുമെത്തുന്ന നാടന്‍ മത്സ്യങ്ങളെ പിടികൂടുന്നതിനായി സ്ഥാപിച്ചിട്ടുള്ള വലകളും കെണികളുമാണിത്.കേരളത്തിലെ ശുദ്ധജലമത്സ്യങ്ങളില്‍ നല്ലോരുശതമാനവും വര്‍ഷകകാലാരംഭത്തില്‍ പ്രജനനത്തിനായി നെല്‍പാടങ്ങളിലേക്കും മറ്റും ദേശാന്തരഗമനം നടത്തുന്നവയാണ്.പാകമായ അണ്ഡവും പേറിയെത്തുന്ന ഈ മത്സ്യങ്ങളെയാണ് ഊത്തപിടുത്തമെന്ന പേരില്‍ വലകളും മറ്റ് മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് കൂട്ടത്തോടെ പിടികൂടുന്നത്.
നിയന്ത്രണാതീതമായ ഊത്തപിടുത്തം ഭൂരിഭാഗം നാടന്‍ മത്സ്യങ്ങളുടെയും നിലനില്‍പ്പിനെ തന്നെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.പല മത്സ്യ ഇനങ്ങളും വംശനാശഭീഷണിയിലാണ്.

വിവിധ ഊത്തപിടുത്ത രീതികൾ

വെട്ട്
ഊത്തയിളകുമ്പോൾ പുതുവെള്ളത്തിൽ, പ്രധാനമായും വയലിലെ ചാലുകളിലും കൈത്തോടുകളിലും രാത്രി വെട്ടുകത്തിയും ടോർച്ചുമായി ഇറങ്ങി ആളുകൾ വരാൽ, മുഷി, കുറുവ തുടങ്ങിയ മീനിനെ വെട്ടിപ്പിടിക്കും. ചെളിയിലോ മറ്റോ കുടുങ്ങിയ മീനിനെയാണു മിക്കപ്പോഴും കിട്ടാറ്, ഒരാൾക്കോ കുടുംബത്തിനോ ഉള്ള അത്ര ക്യാച്ച് ഒക്കെയേ ഉണ്ടാവാറുള്ളൂ.

ഒറ്റാൽ
മുളയോ ഈറയോ കൊണ്ട് നിർമ്മിച്ച രണ്ടറ്റവും തുറന്ന കോൺ ആകൃതിയുള്ള ഉപകരണം ഉപയോഗിച്ച് ആഴം കുറഞ്ഞ സ്ഥലങ്ങളിൽ മീൻപിടിക്കാറുണ്ട്. ഇതും രാത്രി വെളിച്ചം ഉപയോഗിച്ചാണ് മിക്കപ്പോഴും ചെയ്യാറ്. തീരെ ആഴം കുറഞ്ഞ ഇടങ്ങളിൽ നിന്നും മിതമായ അളവിൽ മീൻ കിട്ടും.

കുത്തുവല
രണ്ട് ദണ്ഡുകൾക്കുള്ളിൽ കൂടുപോലെയുള്ള ചെറിയ വലയുമായി ഒഴുക്കുള്ള ഇടങ്ങളിൽ താഴ്തി നിൽക്കുകയും വലയിൽ മീൻ കയറിയാൽ പൊക്കി അതിനെ പിടിക്കുകയും ചെയ്യുന്ന രീതിയാണിത്.

പത്താഴം
മീനുകൾ സഞ്ചരിക്കുമ്പോൾ അവയുടെ സഞ്ചാരപഥം അടച്ച് കെണിയിലാക്കുന്ന രീതിയാണിത് (fishing weirs). പ്രജനനകാലം ശുദ്ധജലമത്സ്യങ്ങൾ പുതുവെള്ളത്തിലേക്ക് കയറുന്ന വഴികൾ കണ്ടെത്തി അവയിൽ പത്താഴം കെട്ടും. മീനുകൾക്ക് കുടുങ്ങാനുള്ള കെണിയൊരുക്കി ബാക്കി ഇടങ്ങൾ അടച്ചുകെട്ടുകയാണ് ചെയ്യാറ്. ഇങ്ങനെ ചെയ്താൽ ആ വഴിസഞ്ചരിക്കുന്ന എല്ലാ മീനുകളും അതിൽ പെട്ടുപോകും.

പരിസരത്തെ മീനുകളെ ഒട്ടാകെ പ്രജനനം നടത്താനനുവദിക്കാതെ പിടിക്കാൻ പത്താഴത്തിനു കഴിയുന്നതുകൊണ്ട് ഇവ വ്യാപിച്ചാൽ മത്സ്യങ്ങളുടെ അംഗബലം തകർന്നു പോകും. പത്താഴങ്ങൾ ലോകത്ത് എല്ലായിടത്തും ഉണ്ടായിരുന്നു എന്നാൽ ഇവയ്ക്ക് വലിയ വിനാശശേഷിയുണ്ടെന്നും വളരെ നേരത്തേ തന്നെ ലോകം തിരിച്ചറിഞ്ഞിരുന്നു. 800 വർഷം മുന്നേയാണ് ഇംഗ്ലണ്ടിൽ പത്താഴം നിരോധിച്ചത്. കേരളത്തിലും ഇപ്പോൾ പത്താഴം നിയമവിരുദ്ധമാണ്.

നഞ്ച്
പുതുവെള്ളക്കെട്ടുകളിൽ വിഷം കലക്കി മീൻ പിടിക്കുന്ന പതിവും ചിലർക്കുണ്ട്. ഇതിനെ നഞ്ചു കലക്കൽ എന്നു പറയും. ആ പ്രദേശത്തെ ജലജീവികളെ ആകെ കൊല്ലുകയാണ് നഞ്ചുകലക്കുമ്പോൾ ചെയ്യുന്നത്. മീൻ‌പിടിത്തക്കാരൻ അയാൾ കണ്ട വലിപ്പമുള്ള മീനുകൾ മാത്രം എടുത്തു പോകുന്നു. ഊത്തയിളങ്കുമ്പോഴോ മറ്റേതു സമയത്തോ ജലാശയങ്ങളിൽ നഞ്ചു കലക്കുന്നത് വിനാശകരമായ ക്രൂരതയാണെന്നു മാത്രമല്ല നിയമവിരുദ്ധവുമാണ്.

തോട്ട
സ്ഫോടകവസ്തുക്കൾ നാടൻ കൈബോംബുകളോ പാറമടയിൽ ഉപയോഗിക്കുന്ന ജലാറ്റിൻ ഉപയോഗിച്ചോ നഞ്ചിന്റെ അതേ ഫലം ഉണ്ടാക്കുന്ന രീതിയാണ് തോട്ട പൊട്ടിക്കൽ. ഫലവും നഞ്ചുകലക്കലിന്റേതു തന്നെ. ഇതും നിരോധിച്ച പ്രവൃത്തിയാണ്.

വൈദ്യുതി
പവർ ലൈനുകളും ഇൻ‌വേർട്ടറുകളും കൊണ്ട് വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ച് മീൻ പിടിക്കുന്ന രീതിയാണിത്, ഇതിനും ആവാസവ്യവസ്ഥയെ നല്ലൊരളവിൽ തകർക്കാൻ കഴിയും എന്നു മാത്രമല്ല, മനുഷ്യർക്കും അപകടകരമായേക്കാം എന്നതിനാൽ നിയമവിരുദ്ധം തന്നെ.

ഇടവപ്പാതിയിലെ രാത്രികാല ഊത്തപിടുത്തം കേരളത്തിലെ ഗ്രാമീണമായ ഒരു വിനോദമാണ്.

2010ലെ കേരള അഅക്വാ കള്‍ച്ചര്‍ ആന്റ്ി ഇന്‍ലാന്റ് ഫിഷറീസ് ആക്ട് പ്രകാരം പ്രജനനകാലത്തെ മത്സ്യബന്ധനം അഥവാ ഊത്തപിടുത്തം ശിക്ഷാര്‍ഹെമായ കുറ്റമാണ്.പക്ഷെ ഈ നിയമം നടപ്പാക്കുന്നതിന് അധികൃതര്‍ ഒന്നും തന്നെ ചെയ്യുന്നില്ല.