കാലം ബാല്യത്തിലേക്ക് തിരിച്ചു പോക്കിനുള്ള ഒരു വഴിയും തുറന്നു തരുന്നില്ല ഈ വിദ്യാലയവും ആ കാലത്തിലെ ഒരിക്കലും പെയ്തു തീരാത്ത ഓര്‍മ്മകളും അവസാനിക്കുന്നുമില്ല എങ്കിലും ഈ വാക്കുകള്‍ എനിക്ക് എന്റെ ബാല്യം തിരികെ തരുന്നു ഒരു കുട്ടിയെ പോലെ ഞാനും മഴ നനഞ്ഞും കളിവീട് പണിതും ആ കാലത്തില്‍ ജീവിച്ചു പോകുന്നു മഞ്ഞു കണങ്ങള്‍ക്ക് പുലരിയോട് പറയാനുള്ളത് പോലെ അവ്യക്തമായി പലതും പറഞ്ഞു കൊണ്ടിരിക്കുന്നു വാക്കുകളുടെ കൊടും കാറ്റില്‍ അഗ്നി നഷ്ട്ടപെടാതെ പോയ മണ്‍ ചെരാത് നിങ്ങള്ക്ക് വേണ്ടി ഇപ്പോഴും പ്രകാശം പരത്തുന്നു
ആദ്യപാഠം പകർന്ന സ്കൂളിലേക്ക് പുറപ്പെടുമ്പോഴും മനസ്സിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല.... കൂടെ പഠിച്ച കൂട്ടുകാരുടെ മുഖങ്ങളോ ആദ്യമായ് പ്രണയം തോന്നിയ പെണ്‍കുട്ടിയുടെ പുഞ്ചിരിയോ ഒരുപാടു തല്ലു വാങ്ങിയൊരു കുസൃതിയോ ഒന്നും ഓർമ വന്നില്ല ... അറുപതാണ്ടിന്റെ ബാല്യം പിന്നിടാനൊരുങ്ങുന്നൊരു സ്കൂൾ പോറ്റി വളർത്തിയ ഒരുപാട് മക്കളിൽ ഒരാള് മാത്രമാണല്ലോ ഞാൻ...
സ്കൂളിന്റെ പടി കയറുമ്പോൾ വല്ലാത്തൊരപരിചിതത്വം തോന്നി... ആ തണലു നഷ്ടപ്പെട്ടിരുന്നു... ഞങ്ങളോരോരുത്തരും അവസാനമായ് പടിയിറങ്ങിപ്പോന്നപ്പോഴും കരഞ്ഞു കലങ്ങി, ചുവന്ന കണ്ണീർ പൊഴിച്ചൊരാ ഗുൽമോഹർ.... പ്രണയിക്കാൻ പഠിപ്പിച്ച ഗുൽമോഹർ... പ്രണയത്തിനു നിറം ചുവപ്പാണെന്നു കാതിൽ പറഞ്ഞൊരാ ഗുൽമോഹർ... മഴ പെയ്തു തീർന്നാലും മരം പെയ്യുമെന്ന് കാണിച്ച ഗുൽമോഹർ...
കോമ്പസ്സിനാൽ ഇണചേർത്തെഴുതിയ പേരിലെ ആദ്യാക്ഷരങ്ങൾ തലമുറകളുടെ തഴമ്പുവീണ ബെഞ്ചിലും ഡെസ്കിലും ഒരുപാടു കണ്ടു... പറയാതെ പോയ പ്രണയത്തിന്റെ പാവനസ്മരണയ്ക്ക് രണ്ടക്ഷരങ്ങൾ ഇന്നും ഗാഡാലിംഗനം ചെയ്യുന്നു.... ഒരേ ബെഞ്ചിൻറെ രണ്ടറ്റത്തുമിരുന്നു അങ്ങോട്ടുമിങ്ങോട്ടും ഉന്തിയ ഒരുപാടു സതീർത്യരെ മനസ്സിലോർത്തു.. പലവഴിക്കു വീണ്‌ചിതറിയ ഒരു കുമ്പിൾ വെള്ളമായിരുന്നല്ലോ നമ്മളെല്ലാം... അതിൻറെ തെളിമയും കുളിർമയും വീണ്ടും വീണ്ടും മനസ്സു നനയിക്കുന്നു....
ഫോട്ടോസ് : അരുണ്‍
No comments:
Post a Comment